പപ്പായ പറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; മരുമകള്‍ അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: പപ്പായ പറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മരുമകള്‍ അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പള്ളിച്ചാല്‍ വി സരോജിനിക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ മകന്റെ ഭാര്യ സിന്ദുവിനെതിരേ പോലീസ് കേസെടുത്തു.

സിന്ധു നട്ടുവളര്‍ത്തിയ പപ്പായ തൈയ്യില്‍ നിന്ന് സരോജിനി പപ്പായ പറിച്ചതാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയെ വെട്ടുകയായിരുന്നു.

സരോജിനിയുടെ കൈക്കാണ് പരിക്കേറ്റത്. സിന്ധുവും സരോജിനിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറയുന്നു. സരോജിനിയുടെ പരിക്ക് ഗുരുതരമല്ല.

Share news
error: Content is protected !!
Scroll to Top