പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; തെളിവെടുപ്പ് ഇന്ന്

വയനാട്: വയനാട് ലക്കിടിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ബിരുദ വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ദീപുവിനെ ലക്കിടി ഓറിയന്റല്‍ കോളജ് പരിസരത്താണെത്തിക്കുക. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കും. ദീപുവിന്റെ കൂടെയുണ്ടായിരുന്ന ബന്ധു ജിഷ്ണുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദീപു പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് വന്നതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ജിഷ്ണുവിന്റെ മൊഴി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

ആക്രമണത്തിന് ഇരയായ പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ഥിനി വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മുഖത്ത് സാരമായി പരിക്കേറ്റതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് പിന്നീട് രേഖപ്പെടുത്തും.

 

 

Share news
error: Content is protected !!
Scroll to Top