പ്രണയ നൈരാശ്യം; വയനാട് ലക്കിടിയില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു

വയനാട് ലക്കിടിയില്‍ ബിരുദവിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റു. ഓറിയന്റല്‍ കോളജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. പുല്‍പ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നേരെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ ആക്രമിച്ച് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി പ്രതി ദീപുവിനെയും സുഹൃത്ത് ജിഷ്ണുനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

കോളജ് ക്യാമ്പസിനരികെ വച്ച് തന്നെയായിരുന്നു ആക്രമണം. കസ്റ്റഡിയിലെടുത്ത രണ്ട് പേരില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top