കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മറ്റിക്കെതിരെ നടന്‍ സലീം കുമാര്‍ കോടതിയെ സമീപിച്ചു. എല്ലാ ചിത്രങ്ങളും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് സലീം കുമാര്‍ ആരോപിച്ചു. തന്റെ ചിത്രമായ മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രം അവാര്‍ഡിന് പരിഗണിക്കാത്തത് നീതികരിക്കാനാവില്ലെന്നും സലീം കുമാര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ സലിംകുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. സലീം കുമാറിന്റെ ഹര്‍ജിയിന്‍മേല്‍ സര്‍ക്കാരിനും, ചലച്ചിത്ര അക്കാദമിക്കും, ജൂറി ചെയര്‍മാനും, അംഗങ്ങള്‍ക്കുമെതിരെ കോടതി നോട്ടീസ് അയച്ചു.
ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിന് സംസ്ഥാന അവര്‍ഡില്‍ ഹാസ്യനടനുള്ള പുരസ്‌കരാം നല്‍കിയതും സ്വപാനം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയറാമിന് അവാര്‍ഡ് നല്‍കാതിരുന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.




