ദോഹ: തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ലേബര്‍ അക്കമഡേഷനുകളില്‍ പരിശോധന കര്‍ശനമാക്കുന്നു. ലേബര്‍ അക്കമഡേഷനുകളിലെ ഭക്ഷ്യനിര്‍മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ മുന്നറിയിപ്പില്ലാതെ പരിശോധനകള്‍ നിര്‍വഹിക്കാനാണ് തീരുമാനം. സ്വദേശികളും പ്രവാസികളും ലേബര്‍ ക്യാംപുകളിലെ ഭക്ഷ്യ ശുചിത്വത്തെ കുറിച്ച് പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്. കാംപയിനിന്റെ തുടങ്ങുന്നതു വരെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് 1909 ഭക്ഷ്യ സാംപിളുകള്‍ പരിശോധനയ്ക്കായി ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.അടുത്ത ആഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ഇതുപോലുള്ള കാംപയിനുകള്‍ സ്‌കൂള്‍ കാന്റീനുകളോടനുബന്ധിച്ചും നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റിപെന്റന്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന അംഗീകൃത കാറ്ററിംഗ് കമ്പനികളും നിരീക്ഷണ പരിധിയില്‍ വരും. കൂടാതെ സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് സ്‌കൂളുകളിലെ ക്ലാസ് മുറികളും അടച്ചിട്ട മറ്റു സ്ഥലങ്ങളിലും ശരിയായ രീതിയില്‍ വായു സഞ്ചാരം ലഭിക്കുന്നുണ്ടോ എന്നും പരിശോധന നടത്തും. കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒപ്പം പൊതു പാര്‍ക്കുകളും പൂന്തോട്ടങ്ങളും നനക്കാന്‍ ഉപയോഗിക്കുന്ന ശുചീകരിച്ച വെള്ളത്തിന്റെ നിലവാരവും പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ വര്‍ഷം ശുദ്ധവെള്ളത്തിന്റെ 4250 സാംപിളുകളും ശുചീകരിച്ച മലിന ജലത്തിന്റെ 133 സാംപികളുകളും പരിശോധനയ്ക്ക് ലബോറട്ടറികളിലേക്ക് അയച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



