Section

malabari-logo-mobile

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍; അടിസ്ഥാന ശമ്പളം 23,000 രൂപ

HIGHLIGHTS : Salary reform comes into effect in KSRTC; The basic salary is Rs 23,000

തിരുവനന്തപുരം: കെഎസ്ആര്‍ടിസി-യില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതല്‍ കിട്ടും. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവര്‍മാര്‍ക്ക് അധിക ആനുകൂല്യം ലഭിക്കും. ശമ്പള വര്‍ധനയ്ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രാബല്യം. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം.

sameeksha-malabarinews

പുതുക്കിയ ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. ജീവനക്കാര്‍ക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!