ബിക്കാനീര്‍-ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റി; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി. മൂന്ന് മരണം. നിരവധി പേര്‍ക്ക് പരുക്ക്. രാജസ്ഥാനിലെ ബികാനീറില്‍ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീര്‍ എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ വച്ച് പാളം തെറ്റിയ ട്രെയിന്റെ അഞ്ചോളം ബോഗികള്‍ മറിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടം നടക്കുമ്പോള്‍ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. മണിക്കൂറില്‍ 40 കിലോമീറ്റര്‍ മാത്രമായിരുന്നു ട്രെയിന്റെ വേഗത.

വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top