Section

malabari-logo-mobile

കുണ്ടോട്ടിയില്‍ രണ്ട് കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ പിടിയില്‍

HIGHLIGHTS : മലപ്പുറം: രണ്ട് കോടി രൂപ വില വരുന്ന പാമ്പിന്‍ വിഷവുമായി പത്തനംതിട്ട സ്വദേശികളായി മൂന്ന് പേര്‍ കുണ്ടോട്ടിയില്‍ പിടിയില്‍. കോന്നി അതുമ്പുംകുളം സ്വദേശ...

മലപ്പുറം: രണ്ട് കോടി രൂപ വില വരുന്ന പാമ്പിന്‍ വിഷവുമായി പത്തനംതിട്ട സ്വദേശികളായി മൂന്ന് പേര്‍ കുണ്ടോട്ടിയില്‍ പിടിയില്‍. കോന്നി അതുമ്പുംകുളം സ്വദേശി പ്രദീപ് നായര്‍(62), മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോന്ന്ി ഇരവോണ്‍ സ്വദേശി ടിപി കുമാര്‍(63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബഷീര്‍(58) എന്നവരാണ് പിടിയിലായത്.

ബുധനാഴ്ച വൈകുന്നേരം കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ പാമ്പിന്‍ വിഷം വില്‍പ്പനക്കായി ഒരു സംഘം എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന്‍ വിഷമുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. മലപ്പുറം സ്വദേശിക്ക് വില്‍ക്കാന്‍ വേണ്ടയാണ് ഇവര്‍ വിഷം കുണ്ടോട്ടിയിലെത്തിച്ചതെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് പാമ്പിന്‍ വിഷമെത്തിച്ചയാളെ കുറിച്ചും ചോദ്യം ചെയ്യലില്‍് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

പിടിയിലായവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!