Section

malabari-logo-mobile

ത്യാഗസ്മരണകളുയര്‍ത്തി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.

HIGHLIGHTS : bakrid festival

ഇന്ന് വലിയപെരുന്നാള്‍. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.

പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ആത്മത്യാഗത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ബലിപെരുന്നാള്‍ ആഘാഷത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ പള്ളികളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ഇന്ന് ആബാലവൃദ്ധം വിശ്വാസികളും പുതവസ്ത്രങ്ങളണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് ഒത്തുചേര്‍ന്നു. ഈദ്മുബാറക് നേര്‍ന്ന് ഓരോരുത്തരും സൗഹൃദം പങ്കുവെക്കുന്ന കാഴ്ചയും പള്ളികള്‍ക്ക് പുറത്ത് കാണാം.

sameeksha-malabarinews

കേരളത്തില്‍ മഴ കനക്കുമ്പോളും ഇന്നലെ മുതല്‍ ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാടും നഗരവും. ഇന്നലെ രാവേറുന്നതുവരെ അങ്ങാടികളിലെ വിപണി സജീവമായിരുന്നു.

ഇന്ന് രാവിലെ മുതല്‍ മഴയായതിനാല്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്നത് പള്ളികളില്‍ തന്നെയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!