ഞങ്ങളുടെ ബലിപെരുന്നാള്‍ സ്‌പെഷ്യല്‍….തേങ്ങ ചോറും പോത്തിറച്ചിയും

ചെറിയപെരുന്നാളായാലും വലിയ പെരുന്നാളായാലും നെയ്‌ച്ചോറും ബിരിയാണിയും വിളിമ്പിയ കാലം പതുക്കെ കഫ്‌സയിലേക്കും, മന്തിയിലേക്കും, അഫ്ഗാനി, ഹൈദരബാദി ബിരിയാണിയിലേക്കും വഴിമാറുമ്പോള്‍ പഴയകാലത്തെ പെരുന്നാള്‍ സ്്‌പെഷ്യലുകള്‍ എന്തല്ലാമെന്ന് അറിയേണ്ടേ. അക്കാലത്തെ ആഘോഷദിനത്തിലെ തീന്‍മേശയിലെ സ്‌പെഷ്യല്‍ തേങ്ങാച്ചോറും പോത്തിറിച്ചിയും തന്നെയായിരുന്നുവെന്ന് മലബാറിലെ വല്യുമ്മമാര്‍ പറയുന്നു. ഇന്നും പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഐറ്റമാണ് തേങ്ങാച്ചോര്‍. ലക്ഷദ്വീപില്‍ തേങ്ങാ ചോര്‍ പതിവുഭക്ഷണമാണ്. എങ്ങിനെയാണ് തേങ്ങാചോറും പോത്തിറച്ചിയും ഉണ്ടാക്കുക എന്ന് നോക്കാം…..

ചേരുവകള്‍ :-

മട്ട അരി കഴുകിയെടുത്തത് – 2 കപ്പ്

ഉലുവ – 1 ടീസ്പൂണ്‍

പെരും ജീരകം – അര ടീ സ്പൂണ്‍

പട്ട, ഏലയ്ക്ക, ഗ്രാംപൂ – രണ്ടെണ്ണം വീതം

തേങ്ങ ചിരകിയത് – 1 കപ്പ്

ചെറിയ ഉള്ളി – 8 ചെറുതായി അരിഞ്ഞത്

കറിവേപ്പില – 2 തണ്ട്

വെള്ളം – 4 കപ്പ്

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം:-

എല്ലാ ചേരുവകളും ഒരു പ്രഷര്‍ കുക്കറില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മീഡിയം ഫ്‌ലെയിമില്‍ ഒരു വിസില്‍ പ്രഷര്‍ കുക്ക് ചെയ്തതിനു ശേഷം 10 മിനിറ്റ് ചെറിയ തീയില്‍ വയ്ക്കുക.

പോത്ത് കറിയുടെ കൂടെ ചൂടോടെ വിളമ്പാം!

പോത്തിറച്ചി കറി

ആവശ്യമായ ചേരുവകള്‍ :-

പോത്തിറച്ചി- 1 കിലോ
സവാള- 2 എണ്ണം
ചെറിയ ഉള്ളി- 12 എണ്ണം
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- 10 അല്ലി
പച്ചമുളക്- 3 എണ്ണം
മുളക്പൊടി- 2 1/2 ടേബിള്‍ സ്പൂണ്‍
കുരുമുളക്- 1 ടീസ്പൂണ്‍
മല്ലി- 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടേബിള്‍സ്പൂണ്‍
തേങ്ങാക്കൊത്ത്- 1/2 കപ്പ്
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ബീഫ് കുറച്ച് മഞ്ഞപൊടിയും ഉപ്പും കുരുമുളക് പൊടി ചേര്‍ത്ത് കുക്കറില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് വഴറ്റിയ ശേഷം ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്കു മുളക്പൊടി, മല്ലി, മഞ്ഞള്‍പ്പൊടി, ഗരം മസാല ചേര്‍ത്ത് ചൂടാക്കുക. ശേഷം അതിലേക്കു അല്പം വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളയ്ക്കുക. അടച്ചു വെച്ച് വേവിയ്ക്കുക. വെന്തു വാങ്ങുന്നതിന് മുമ്പ് ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് യോജിപ്പിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top