ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു

ദില്ലി : ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ വെച്ചാണ് വധശ്രമുണ്ടായത്. ഹരിയാണ രജിസട്രേഷനിലുള്ള ഒരു വാഹനത്തില്‍ വന്ന സംഘമാണ് വെടിവെച്ചത്.

ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച വാഹനത്തിന് തൊട്ടടുത്ത് എത്തിയാണ് വെടിയുതിര്‍ത്തത്.
അപകടനില തരണം ചെയ്തതായാണ് പ്രാഥമിക വിവരം. ഭീം ആര്‍മി പാര്‍ട്ടിയുടെ അധ്യക്ഷന് നേരെ തന്നയുണ്ടായ ആക്രമണം ഏറെ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ വയറിനാണ് വെടിയേറ്റത്.

വൈകീട്ട് അഞ്ചരമണിയോടെയാണ് ആക്രമണം ഉണ്ടായത്. നിരവധി തവണ വെടിയുതിര്‍ത്തിട്ടുണ്ട്. കാറിന്റെ സീറ്റിലടക്കം വെടിയേറ്റ പാടുണ്ട് കാറിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

പോലീസിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top