പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പോകവെ അപകടം;2 മലയാളികള്‍ മരിച്ചു

ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയ മലയാളി സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയില്‍നിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിര്‍ത്തി കടന്നതിനു പിന്നാലെ, ഹഫൂഫില്‍ എത്തുന്നതിനും മുമ്പായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍തിട്ടയില്‍ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

മനോജ് അര്‍ജുന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി നാസര്‍ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top