സജ്ഞിത് വധകേസ്; മുഖ്യസൂത്രധാരൻ പിടിയിൽ

പാലക്കാട് കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകൻ സജ്ഞിത് വധക്കേസിലെ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിലായി.
എസ്ഡിപിഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണാണ് പിടിയിലായത്.

കൊലപാതകം ആസൂത്രണം ചെയ്തതിനൊപ്പം കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് നിലവിൽ അറസ്റ്റിലായ യുവാവ്. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി.

നവംബർ 15നാണ് കിണാശ്ശേരിയിൽ കാറിലെത്തിയ അഞ്ചംഗസംഘം സജ്ഞിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top