കൊല്ലത്ത് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൊല്ലം ശക്തികുളങ്ങരയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു . ബസ് യാത്രക്കാരായ19 പേർക്ക് പരിക്കേറ്റു. ലോറിയുടെ ഡ്രൈവർ എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാഹനം ചവറയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ലോറിഡ്രൈവർ മരണപ്പെട്ടു.

Share news
error: Content is protected !!
Scroll to Top