
തിരുവനന്തപുരം : ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ട്രാൻസ്ജെൻഡർ അനന്യ ജീവനൊടുക്കിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ . ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണം.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുകൾ സംഭവിച്ചെന്നും തുടർന്നുണ്ടായ മനോവിഷമത്തിൽ ആണ് അനന്യ ജീവനൊടുക്കിയതെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്.
പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




