ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Saithalavi Passes away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കരിങ്കല്ലത്താണിയിലെ മീന്തൂറി സൈതലവിയാണ് മരിച്ചത്. 55 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ ടോള്‍ ബൂത്തിന് സമീപത്താണ് അപകടം ഉണ്ടായത്. റോഡരികിലൂടെ നടക്കുകയായിരുന്ന സെയ്തലവിയുടെ ദേഹത്ത് ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഭാര്യ: ഫാത്തിമ
മക്കള്‍: അനിയ, അനീഷ, അഫീഫ, അംജിദ്
മരുമക്കള്‍: ശിഹാബ്(താനൂര്‍ നഗരസഭ കൗണ്‍സിലര്‍), ഫിറോസ് താനൂര്‍(സൗദി), നജാഫ് പുതിയ കടപ്പുറം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •