തേഞ്ഞിപ്പലം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസാ അധ്യാപകൻ മരിച്ചു. ചേളാരി വിളക്കത്രമാട് സ്വദേശിയും
തടത്തിൽപുറായ മമ്പഉൽ ഉലൂം മദ്റസാ അധ്യാപകനുമായിരുന്ന എ പി അബ്ദുറഹ്മാൻ മുസ്ലിയാർ (65) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മദ്റസയിലേക്ക് പോകും വഴി ഇദ്ധേഹം സഞ്ചരിച്ച ഇരുചക്രവാഹനം
പറമ്പിൽ പീടികയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
ഭാര്യ. സുബൈദ
മക്കൾ: അമീൻ ദാരിമി, ആഷിഖ് റഹ്മാനി, മഹ്മൂദ്, ഉമ്മുൽ ഖൈർ
മരുമക്കൾ: ശംസുദ്ധീൻ ഫൈസി പെരുണ്ണീരി, സുഹൈലത്ത്, മുബഷിറ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Share news