ഹരിത ബൂത്തുകള്‍ ഒരുങ്ങി

Green booths were prepared

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ പരിധിയിലെ 5 പോളിംഗ് ബൂത്തുകള്‍ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് കൊണ്ട് മാതൃകാ ബൂത്തുകളായി മാറി. എ.എം.യു.പി സ്‌കൂള്‍ ഉള്ളണം നോര്‍ത്ത്, ജി.എല്‍.പി സ്‌കൂള്‍ ആനപ്പടി, എ.എം.എല്‍.പി.എസ് നെടുവ സൗത്ത്, ബി.ഇ.എം.എല്‍.പി സ്‌കൂള്‍ പരപ്പനങ്ങാടി, ജി. എല്‍. പി. സ്‌കൂള്‍ പരപ്പനങ്ങാടി ടൗണ്‍ എന്നീ സ്‌കൂളുകളിലാണ് ഹരിത മാതൃകാ ബൂത്തുകള്‍ ഒരുക്കിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൈവ അജൈവ മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് നിരോധനം, കോവിഡ് പെരുമാറ്റച്ചട്ടം, പ്രകൃതി സൗഹൃദ ഉത്പന്ന ഉപയോഗം തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. പരിശീലനം ലഭിച്ച ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കാണ് ഹരിത ബൂത്തുകളുടെ ചുമതല. തെരഞ്ഞെടുപ്പിന് ശേഷം ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി ശാസ്ത്രീയ സംസ്‌കരണത്തിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •