Section

malabari-logo-mobile

സാഫ് കപ്പ് ഫുട്‌ബോള്‍ ഇന്ന് കലാശപ്പോരാട്ടം; ഇന്ത്യ കുവൈത്തിനെ നേരിടുന്നു

HIGHLIGHTS : SAFF Cup Football Finals Today; India takes on Kuwait

ബംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് കലാശപ്പോരാട്ടം. ഒമ്പതാം കിരീടം കൊതിച്ച് ഇന്ത്യ ഫൈനലില്‍ കുവൈത്തിനെ നേരിടും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്കാണ് കലാശപ്പോര്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1–1ന് പിരിഞ്ഞിരുന്നു. ഷൂട്ടൗട്ട്വരെ നീണ്ട സെമിയില്‍ ലെബനനെ മറികടന്നാണ് സുനില്‍ ഛേത്രിയും സംഘവും എത്തുന്നത്.

അതിഥികളായ കുവൈത്താകട്ടെ ബംഗ്ലാദേശിനെ ഒരു ഗോളിന് വീഴ്ത്തി. സാഫില്‍ ഇന്ത്യക്കിത് 13–ാംഫൈനലാണ്. ഭുവനേശ്വറില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പുയര്‍ത്തിയതിനുപിന്നാലെയാണ് ഇന്ത്യ സാഫിനിറങ്ങിയത്. മികച്ച പ്രകടനം തുടര്‍ന്നു. പാകിസ്ഥാനെയും നേപ്പാളിനെയും വീഴ്ത്തി. കുവൈത്തിനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി സെമിയില്‍. കരുത്തുറ്റ മത്സരത്തില്‍ ലെബനനെ ഷൂട്ടൗട്ടില്‍ 4–2നാണ് തോല്‍പ്പിച്ചത്.

sameeksha-malabarinews

ക്യാപ്റ്റന്‍ ഛേത്രിയാണ് .  മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദും സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്നുണ്ട്. പുത്തന്‍ വാഗ്ദാനം ലല്ലിയന്‍സുവാല ചാങ്തെയും മഹേഷ് സിങ്ങും മധ്യനിരയില്‍ ചേരും. ചാങ്തെ–സഹല്‍–മഹേഷ് ത്രയമാണ് ഛേത്രിക്ക് ഇടവേളകളില്ലാതെ പന്തെത്തിക്കുന്നത്. പ്രതിരോധത്തില്‍ സസ്പെന്‍ഷനിലായ സന്ദേശ് ജിങ്കന്‍ മടങ്ങിയെത്തുന്നത് ഊര്‍ജമാകും. ഇരുപത്തിരണ്ടുകാരന്‍ അന്‍വര്‍ അലിയാണ് ജിങ്കന് കൂട്ട്. കാവല്‍ക്കാരനായി ഗുര്‍പ്രീത്സിങ് സന്ധു തുടരും.

രണ്ട് കളിയില്‍ വിലക്കുള്ള പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ച് ഇത്തവണയും ഗ്യാലറിയിലിരുന്നാണ് കളി കാണുക. സഹപരിശീലകന്‍ മഹേഷ് ഗാവ്ലിക്കാണ് താല്‍ക്കാലിക ചുമതല.

പോര്‍ച്ചുഗീസ് പരിശീലകന്‍ റൂയി ബെന്റോയ്ക്കുകീഴില്‍ എത്തുന്ന കുവൈത്ത് നിസ്സാരക്കാരല്ല. മികച്ച പ്രതിരോധനിരയാണ് . മുന്നേറ്റക്കാരന്‍ ഷബൈബ് അല്‍ ഖാല്‍ദിയും പ്രതിരോധക്കാരന്‍ ഖാലിദ് ഇബ്രാഹിമുമാണ് പ്രധാന താരങ്ങള്‍. ഇതുവരെയും നാലുതവണയാണ് ഇന്ത്യയും കുവൈത്തും ഏറ്റുമുട്ടിയത്. രണ്ടില്‍ കുവൈത്ത് ജയിച്ചു, ഇന്ത്യ ഒന്നിലും. മറ്റൊന്ന് ഇത്തവണ സമനിലയില്‍ കലാശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!