യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത് മുഖ്യമന്ത്രി സ്ഥിതീകരിച്ചു

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്നതിന് ഔദ്യോഗികമായ സ്ഥിതീകരണം. യുവതികള്‍ ശബരിമലയില്‍ കയറിയെന്നത് വസ്തുതതന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. വിശ്വാസികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്നതാണെന്ന സര്‍ക്കാരിന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

പോകേണ്ടവര്‍ക്ക്് പോലീസ് സംരക്ഷണം നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ അതു കൊടുത്തിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്

എന്നാല്‍ ദേവസ്വം ബോര്‍ഡോ, ചെയര്‍മാനോ ഇതുവരെ ഈ വാര്‍ത്ത സ്ഥിതീകരിക്കാന്‍ തയ്യാറായിട്ടില്ല.

Share news
error: Content is protected !!
Scroll to Top