ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി
പമ്പ ശബരിമല സന്നിധാനത്ത് അയ്യപ്പദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍. നേരത്തെ ദര്‍ശനത്തിനെത്തുകയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മല കയറാനാകാതിരുന്ന ബിന്ദുവും കനകദുര്‍ഗ്ഗയും് ശബരിമല ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ 24 ന്യൂസ് എന്ന ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് സംരക്ഷണത്തിനായി മഫ്ടിയില്‍ പോലീസുകാരും ഉള്ളതായി ദൃശ്യങ്ങളില്‍ ഉണ്ട്.
പോലീസോ, ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പമ്പയില്‍ എത്തിയെന്നും മലകയറി മൂന്നേമുക്കലോടെ ദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ നാലേകാലോടെ മലയിറങ്ങുകയായിരുന്നു. പതിനെട്ടാംപടിയിലൂടെയല്ല ദര്‍ശനത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ട്

ഈ റിപ്പോര്‍ട്ട് ശരിയാണങ്ങില്‍ സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി നടപ്പിലായിരിക്കുകയാണ്.

മലപ്പുറം അങ്ങാടിപ്പുറത്തുള്ള കനകദുര്‍ഗ്ഗയുടെ വീടിനും, കൊയിലാണ്ടിയിലുള്ള ബിന്ദുവിന്റെ വീടിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles