ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം വെള്ളാപ്പള്ളി

ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനും, അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തില് കയറ്റാതിരുന്നതിനും എതിരെ ശബ്ദിക്കാന്‍ ഹിന്ദുക്കളെ കണ്ടില്ല

ശബരിമലയില്‍ ദളിത് മേല്‍ശാന്തിവേണമെന്നും അതിനുളള ശ്രമങ്ങള്‍ എസ്എന്‍ഡിപിയോഗം ഏറ്റെടുക്കുമെന്നും ജനറല്‍ സക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ചേര്‍ത്തലയില്‍ വെച്ച് കൊച്ചി ദേവസ്വം ബോര്‍ഡില്‍ പുതുതായി നിയമനം ലഭിച്ച അബ്രാഹ്മണശാന്തിമാര്‍ക്ക് ശ്രീനാരായണ വൈദികവേദി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പളളി.

ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീം കോടതി വിധി സര്‍ക്കാരിനെതിരെ ആയുധമാക്കുന്നതിന് പിന്നില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അധിസ്ഥിത പിന്നോക്ക ജനവിഭാഗങ്ങള്‍ ചവിട്ടേല്‍ക്കാനും തൊഴാനും മാത്രമുള്ളവരാണെന്നത് തിരുത്തിക്കുറിക്കാനാണ് തങ്ങളുടെ പൂര്‍വ്വികര്‍ ശ്രമിച്ചത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിലാണ് അധി:സ്ഥരെയും പിന്നോക്കക്കാരെയും അടിമകളാക്കിയത്. കേരളചരിത്രം വരേണ്യവര്‍ഗ്ഗചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കെതിരായ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പോരാട്ടത്തിന്റെതാണ് .

ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും വിശ്വാസത്തേയും ആയുധമായിക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ക്ഷേത്രപ്രവേശനവിളംബരം നടന്നിട്ട് 82 വര്‍ഷം പിന്നിട്ടെങ്ങിലും യഥാര്‍ത്ഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. അബ്രാഹമണരെ ഒരു പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും പൂജാരിയാക്കിയിട്ടില്ല.
ക്ഷേത്രത്തില്‍ ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനും, അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തില് കയറ്റാതിരുന്നതിനും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിനും എതിരെ ശബ്ദിക്കാന്‍ ഹിന്ദുക്കളെ കണ്ടില്ല. കൊച്ചിന്‍ ദേവസ്വത്തില്‍ പിന്നോക്കക്കാരെ ശാന്തിക്കാരാക്കിയ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Articles