കുവൈറ്റില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

കുവൈറ്റ് സിറ്റി: ഇന്ന് രാത്രിയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

മണിക്കൂറില്‍ എട്ട് മുതല്‍ 24 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റിന്റെ വേഗത. ഈ സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളെ ആശ്രയിക്കണമെന്നും മറ്റ് തരത്തിലുള്ള ഊഹാപോഹങ്ങള്‍ കൈമാറരുതെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള മുന്നൊരുക്കള്‍ നടത്തിയിരിക്കുന്നത്.