Section

malabari-logo-mobile

ശബരിമല മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്: സുപ്രീം കോടതി

HIGHLIGHTS : ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. അമ്പത് ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ...

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. അമ്പത് ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്നാണ് കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പന്തളം രാജകുടുംബം നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് രമണയുടെ നിര്‍ദേശം.

സര്‍ക്കാര്‍ കരട് ബില്‍ കോടതിയില്‍ സമര്‍പ്പിച്ചു. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി മിറിച്ചാണെങ്കില്‍ സ്ത്രീനിയമം സാധ്യമാകുമോ എന്നും കോടതി ചോദിച്ചു. യുവതീ പ്രവേശം അനുവദിക്കുന്ന വിധി സുപ്രീംകോടി സ്‌റ്റേ ചെയ്തിട്ടില്ലെന്നും വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്‌റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാറിന് എ ജി യുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരുന്നതുവരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശമാണ് ലഭിച്ചത്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!