പരപ്പനങ്ങാടിയില്‍ ബ്ലേഡ് പലിശക്കാര്‍ വീടാക്രമിച്ചു; പരിക്കേറ്റ് വീട്ടമ്മ ആശുപത്രിയില്‍

പരപ്പനങ്ങാടി: ബ്ലേഡ് പലിശക്കാര്‍ വീടാക്രമിച്ചു. കോവിലകം റോഡില്‍ താമസിക്കുന്ന ഊപ്പാത്ത് നാരംപറമ്പത്ത് റോഷന്റെ വീട്ടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇയാള്‍ യുഎന്‍ അനില്‍കുമാര്‍ എന്നയാളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന് ഒമ്പതുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം ആക്രമം നടത്തുകയായിരുന്നത്രെ. ആക്രമണത്തില്‍ റോഷന്റെ അമ്മയ്ക്ക് പരിക്കേല്‍ക്കുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അമ്മ ശോഭയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.  ഇന്നു രാവിലെയാണ് സംഭവം.

എന്നാല്‍ അനില്‍കുമാറിന് നാല് ലക്ഷത്തി എഴുപതിനായിരം രൂപ കൊടുത്തതായി ഇവര്‍ പറയുന്നു. അതെസമയം തനിക്ക് ആറുലക്ഷം തരാനുണ്ടെന്നാണ് അനില്‍കുമാര്‍ പറയുന്നത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് കുടുംബം എസ്പിക്ക് പരാതി നല്‍കി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് വട്ടപ്പലിശക്കെതിരെ രൂപീകരിച്ച ജനകീയ പ്രതിരോധ വേദി ആശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട റോഷന്റെ വീട് കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍, പ്രതിരോധ വേദി നേതാക്കളായ ജയപ്രകാശ് അധികാരത്തില്‍, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

Share news
error: Content is protected !!
Scroll to Top