കോണ്‍ഗ്രസ് പ്രതിഷേധം ഫലിച്ചില്ല : സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എസ്പിജി സുരക്ഷയില്ല

ദില്ലി നെഹ്‌റു കുടുംബത്തിന് നല്‍കിവന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ച തീരുമാനം പുനപരിശോധിക്കില്ല. ഇതിനെതിരെ പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുമ്പോഴും അത് അടഞ്ഞ അധ്യായമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സുരക്ഷ പിന്‍വലിച്ച തീരൂമാനം പുനപരിശോധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച ഈ വിഷയമുന്നയിച്ച് കോണ്‍ഗ്രസ് ലോകസഭയിലും ബുധനാഴ്ച രാജ്യസഭയിലും പ്രതിഷേധവുമായി രംഗത്തെത്തി. സോണിയക്കും രാഹുലിനും മന്‍മോഹന്‍സിങ്ങിനും പ്രിയങ്കാ ഗാന്ധിക്കും എസ്പിജി സുരക്ഷ വീണ്ടുമേര്‍പ്പെടുത്തണമെന്നും അത് രാജ്യം ആവിശ്യപ്പെടുന്നതാണെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. എ്ന്നാല്‍ തീരുമാനം രാഷ്ട്രീയപ്രേരിതമല്ലെന്നും സുരക്ഷ മൂഴുവനായും പിന്‍വലിച്ചിട്ടില്ലെന്നുമണ് കേന്ദ്രത്തിന്റെ നിലപാട്.

Share news
error: Content is protected !!
Scroll to Top