സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍,മാരകായുധം കൈവശം വെക്കല്‍, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരോധനാജ്ഞ നിയമം മൂന്നാം വകുപ്പ് പ്രകാരം പൊതുമുതല്‍ നശിപ്പിച്ചു സംബന്ധിച്ചും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിഷന്‍ഗഢ്, ലോധി കോളനി എന്നീ രണ്ട് പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പോലീസ് ലാത്തി ചാര്‍ജിനെതിരെ വിദ്യാര്‍ത്ഥികളും പരാതി നല്‍കി.

അതെസമയം ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Related Articles