തിരൂരില്‍ ഷോക്കേറ്റു മരിച്ചു

കൂട്ടായി: മംഗലം കൂട്ടായിക്കടവിനു സമീപം താമസിക്കുന്ന കണ്ണേത്തയില്‍ ശിവന്റെ മകന്‍ അജിത്ത് (26) ഷോക്കേറ്റു മരിച്ചു. വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങു മുറുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്.

ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു.

അമ്മ അനിത.സഹോദരങ്ങള്‍ അഖില്‍,ഷിമി.ശവസംസ്‌കാരം ഇന്നു കാലത്ത് പതിനൊന്ന് മണിക്ക് വീട്ടു വളപ്പില്‍.

Related Articles