Section

malabari-logo-mobile

തിരൂരങ്ങാടി താലൂക്ക് ഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നു

HIGHLIGHTS : മലപ്പുറം:തിരൂരങ്ങാടി താലൂക്ക് ഓഫീസ് ആധുനിക സൗകര്യങ്ങളുള്ള മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നു. നവംബര്‍ 22 ന് മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓ...

മലപ്പുറം:തിരൂരങ്ങാടി താലൂക്ക് ഓഫീസ് ആധുനിക സൗകര്യങ്ങളുള്ള മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നു. നവംബര്‍ 22 ന് മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും. പ്രവര്‍ത്തനോദ്ഘാടനവും സിവില്‍ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ രാവിലെ 10ന് നിര്‍വ്വഹിക്കും. പുതുതായി രൂപീകരിച്ച തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂനല്‍ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്യും.

തിരൂരങ്ങാടി സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലാണ് താലൂക്ക് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടേക്ക് ഓഫീസ് ഫയലുകളും മറ്റും മാറ്റി തുടങ്ങി.
പി.കെ അബ്ദുറബ്ബ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് താഴത്തെ നിലയും രണ്ടാം നിലയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

നിലവില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന ചരിത്ര പ്രാധാന്യമുള്ള കെട്ടിടം സംരക്ഷിച്ച് പരിപാലിക്കുന്നതിനായി പുരാവസ്തു വകുപ്പിന് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി തഹസില്‍ദാര്‍ എം എസ് ഷാജു പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തിലെ ഉദ്ഘാടന ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം എല്‍ എ അധ്യക്ഷനാകും. എം.പിമാരായ ഇടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. എം എല്‍ എ മാരായ അഡ്വ. കെ എന്‍ എ ഖാദര്‍, പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്രാഹിം, പി.കെ ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എ ലത ഐഎഎസ്, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഐ എ എസ് തുടങ്ങിയവര്‍ പങ്കെടുക്കും. അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് എം.എന്‍ മെഹറലി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!