Section

malabari-logo-mobile

ശബരിമല ക്ഷേത്ര പ്രസാദം തപാല്‍ വകുപ്പ് വീട്ടിലെത്തിച്ചുതരും

HIGHLIGHTS : Sabarimala temple prasadam will be delivered to the house by the postal department

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്.

സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ-പേയ്‌മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. നവംബര്‍ 6 മുതല്‍ ബുക്കിംഗ് തുടങ്ങും. നവംബര്‍ 16 മുതലാണ് കിറ്റുകള്‍ അയച്ചു തുടങ്ങുക.

sameeksha-malabarinews

ചടങ്ങില്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ വി. രാജരാജന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സയ്യിദ് റഷീദ് എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!