സമരം ശക്തമാക്കി ബിജെപി;എഎന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം നടത്തും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കി ബിജെപി. ഡിസംബര്‍ മൂന്നാം തിയതി മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം. രണ്ടാഴ്ചത്തേക്കാണ് സമരം. എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമായിരിക്കുക.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി വീണ്ടും സമരം നടത്തുന്നത്.

ഓരോ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരായിരിക്കും ഓരോദിവസവും നിരാഹാരസമരത്തില്‍ പങ്കെടുക്കുക എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു.

Share news
error: Content is protected !!
Scroll to Top