ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് പൂര്‍ത്തിയായി 73.32 ശതമാനം പോളിങ്

മലപ്പുറം:ജില്ലയിലെ നാല് വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 73.32 ശതമാനം പോളിങ് നടന്നതായി ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഏറ്റവുമധികം പോളിങ് നടന്നത് വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മേല്‍മുറിയിലാണ്. കൊണ്ടോട്ടി ബ്ലോക്കിലെ ഐക്കരപ്പടിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്.
വളാഞ്ചേരി നഗരസഭയിലെ മീമ്പാറയില്‍ 81.35 ഉം അമരമ്പലം ഗ്രാമ പഞ്ചായത്തിലെ ഉപ്പുവള്ളിയില്‍ 86.08 ഉം ശതമാനമാണ് പോളിങ്.  വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മേല്‍മുറിയില്‍ 87.23 ശതമാനം  പോളിങ് രേഖപ്പെടുത്തി.  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി വാര്‍ഡില്‍ 68.49 ശതമാനമാണ് പോളിങ്. 12830 വോട്ടര്‍മാരില്‍ 9407 പേര്‍ വോട്ട് ചെയ്തു.

Related Articles