ശബരിമല വിവാദ പ്രസംഗം;ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട്: ശബരിമല വിവാദ പ്രസംഗത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തത്. ശ്രീധരന്‍ പിള്ള യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തില്‍ മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയ പശ്ചാത്തലത്തില്‍ കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശി ഷൈബിനാണ് കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്.

നമ്മള്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ എല്ലാവരും വീണെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപിയുടെ പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നതെന്നും. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Related Articles