സനലിന്റെ മരണം; തലയ്ക്ക് ക്ഷതമേറ്റ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ എസ് പി ബി ഹരികുമാര്‍ റോഡിലേക്ക് പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലയ്ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡിവൈഎസ്പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ സനലിന്റെ തല റോഡിലിടിക്കുകയും ഇതെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. സംഭവത്തില്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും.

അതെസമയം ഡിവൈഎസ്പി ബി ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

Related Articles