Section

malabari-logo-mobile

ശബരിമല്ല വിമാനത്താവളം: കണ്ടെത്തിയ സഥലം കുന്നല്ല: മറുപടി തയാര്‍

HIGHLIGHTS : Sabrimala Airport:State provide answers to questions of DGCA

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സംസ്ഥാനം മറുപടി തയാറാക്കി. അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായി ലൂയി ബഗ്ര്‍ പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറുപടി തയാറാക്കിയത്. കേരള വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) വിശദമായ പരിശോധനകള്‍ക്കുശേഷം റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിച്ചാല്‍ കോഴിക്കോട്
വിമാനത്താവളം പോലെ ടേബിള്‍ടോപ് വേണ്ടിവരില്ലേ എന്ന ആശങ്ക ഡിജിസിഎ പങ്കുവച്ചിരുന്നു. വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം വലിയ കുന്നല്ലെന്നും ഭൂമി നിരത്തുമ്പോള്‍ കുഴികള്‍ ഒഴിവാകുമെന്നും കൃത്യമായ രേഖകള്‍ സഹിതം കേന്ദ്രത്തെ അറിയിക്കും.

sameeksha-malabarinews

രാജ്യാന്തര വിമാനത്താവളത്തിനാവശ്യമായ 3000 മീറ്റര്‍ നീളമുള്ള റണ്‍വേ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കാനാകുമെന്നതിന്റെ തെളിവുകളും സമര്‍പിക്കും. കെഎസ്‌ഐഡിസിയും കണ്‍സള്‍ട്ടന്റ് സ്ഥാപനമായ ലൂയി ബഗ്‌റും റിപ്പോര്‍ട്ടില്‍ ഒപ്പിട്ടില്ലെന്ന ഡിജിസിഎയുടെ ചോദ്യത്തിനു മറുപടിയായി ഒപ്പിട്ട കോപ്പി നല്‍കും. കേരളം സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യോമയാന മന്ത്രാലയം വിശദീകരണം തേടിയപ്പോഴാണ് വിമാനത്താവളം നിര്‍മിക്കാന്‍
എസ്റ്റേറ്റ് പറ്റിയതല്ലെന്നു ഡിജിസിഎ മറുപടി നല്‍കിയത്.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!