Section

malabari-logo-mobile

സ്വച്ഛ് ഭാരത് രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

HIGHLIGHTS : Modi Launch 2nd Phase Of Swachh Bharat Mission

ന്യൂഡല്‍ഹി: ഭാരത് മിഷന്‍-അര്‍ബന്‍ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പദ്ധതികള്‍ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക.

sameeksha-malabarinews

‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ച് ഭാരത്. 2014 ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി സ്വച്ച് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!