Section

malabari-logo-mobile

ശബരിമല യുവതീപ്രവേശം: വിധിക്ക് സ്റ്റേ ഇല്ല; ഓണ്‍ലൈനില്‍ 36 അപേക്ഷകള്‍

HIGHLIGHTS : ദില്ലി : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍

ദില്ലി : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പുനപരിശോധനഹരജികള്‍ ഏഴംഗ വിശാലബഞ്ചിന് വിടുമ്പോള്‍ തന്നെ നിലവില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നിലനില്‍ക്കുന്നവെന്ന കോടതി. ഇതിന് പിന്നാലെ ഈ മണ്ഡലകാലത്ത് 36 സ്ത്രീകള്‍ ശബരിമലദര്‍ശനത്തിന് ഓണ്‍ലൈന്‍ അപേക്ഷനല്‍കിക്കഴിഞ്ഞു.

2018 സെപ്റ്റംബര്‍ 28ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ഡിവിഷന്‍ ബഞ്ചാണ് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
ഇപ്പോള്‍ ഏഴംഗ വിശാലബഞ്ചിന് പുനപരിശോധന ഹര്‍ജികള്‍ വിടുമ്പോഴും യുവതീ പ്രവേശനത്തിന് അനുകൂലമായു്ള്ള വിധി നിലനില്‍ക്കും.

sameeksha-malabarinews

വിധിക്ക് സ്റ്റേ ഇല്ലെന്നും യുവതീപ്രവേശനത്തില്‍ തല്‍സ്ഥിതി തുടരുമെന്നും വ്യക്തമായതോടെ തൃപ്തി ദേശായി, മനൈവി സംഘം തുടങ്ങിയവര്‍ ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇവരെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ത്തന്നെ വ്യക്തമാക്കി കഴിഞ്ഞു. ശബരിമലയില്‍ വേഷം കെട്ടുമായി വന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിയരുതെന്ന് കുമ്മനം രാജശേഖരനും വ്യക്തമാക്കി. യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വറും വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!