Section

malabari-logo-mobile

ഉപരോധങ്ങളില്‍ ഇറാനെ മറികടന്ന് റഷ്യ ഒന്നാമത്

HIGHLIGHTS : Russia tops Iran in sanctions

മോസ്‌കോ: ലോകത്ത് ഏറ്റവുമധികം ഉപരോധം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ മറികടന്ന് റഷ്യ ഒന്നാമതെത്തി.

ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള കാസ്റ്റിലം ഡോട്ട് അല്‍ എന്ന ഉപരോധ നിരീക്ഷകസ്ഥാപനമാണ് ഇക്കാര്യമറിയിച്ചത്. യുക്രൈന്‍ അധിനിവേശത്തിനു മുമ്പുതന്നെ റഷ്യക്കുമേല്‍ ലോകരാജ്യങ്ങളില്‍നിന്ന് 2754 ഉപരോധങ്ങളുണ്ടായിരുന്നു. അധിനിവേശം തുടങ്ങിയതിനുപിന്നാലെ 2778 എണ്ണംകൂടി വന്നു. മൊത്തം 5532 ഉപരോധങ്ങളാണ് ഇപ്പോഴുള്ളത്.

sameeksha-malabarinews

രണ്ടാംസ്ഥാനത്തുള്ള ഇറാനെതിരേ 3616 ഉപരോധങ്ങളാണുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ് (568), യൂറോപ്യന്‍ യൂണിയന്‍ (518), കാനഡ (454), ഓസ്‌ട്രേലിയ (413), യു.എസ്. (243), ബ്രിട്ടന്‍ (35), ജപ്പാന്‍ (35) എന്നിങ്ങനെയാണ് റഷ്യക്കുമേലുള്ള രാജ്യങ്ങളുടെ ഉപരോധങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!