Section

malabari-logo-mobile

ചേര്‍ത്തല പള്ളിപ്പുറത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം

HIGHLIGHTS : A fire broke out at a plywood factory at Cherthala

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത വന്‍ തീപിടുത്തം. പളളിപ്പുറത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ ആണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ ഫാക്ടറി ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു.
കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

നൂറോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഈ കമ്പനിയോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.

sameeksha-malabarinews

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. എട്ട് യൂണിറ്റ് ഫയര്‍ഫോഴസ് എത്തി കഠിന പരിശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!