തിരുവനന്തപുരം കല്ലമ്പലത്ത്‌ പ്രതിയെ പിടിക്കുന്നതിനിടെ നാലു പൊലീസുകാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം കല്ലമ്പലത്ത്‌ വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയെ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടയില്‍ എസ് ഐ അടക്കം 4 പൊലീസുകാര്‍ക്ക് കുത്തേറ്റു. പ്രതി അനസിനെ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി. രണ്ട് പൊലീസുകാരുടെ പരുക്ക് ഗുരുതരമാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ പാരിപ്പള്ളി ജംക്ഷനിലെ ലക്ഷ്മി ബാറിനു മുന്നിലാണ് സംഭവം. കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാരായ ശ്രീജിത്, വിനോദ്, ചന്തു, എസ്.ഐ ജയന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ശ്രീജിത്തിന് നട്ടെല്ലിലും, വിനോദിന് മുതുകിലും, ചന്തുവിന് കാലിലും, ജയന് കൈയ്യ്ക്കും ആണ് കുത്തേറ്റത്. ഇതില്‍ ശ്രീജിത്തിന്റെയും, വിനോദിന്റെയും പരിക്ക് ഗുരുതരമാണ്.

ശ്രീജിത്തിനെയും, ജയനേയും, ചന്തുവിനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിനോദിനെ പരിപ്പള്ളി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു . ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊലീസുകാരെ ഡി. ഐ. ജി ആര്‍ നിശാന്തിനി, റൂറല്‍ എസ്.പി ഡോ. ദിവ്യാ ഗോപിനാഥ് എന്നിവര്‍ സന്ദര്‍ശിച്ചു.

ബോംബേറ് കേസില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനസ് മയക്കുമരുന്ന് കേസിലും പ്രതിയാണ്. വധശ്രമത്തിനും, പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനും അനസിന്റെ പേരില്‍ പാരിപ്പള്ളി പൊലീസ് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top