റഷ്യയില്‍ സ്‌കൂളില്‍ വെടിവെയ്പ്; അധ്യാപികയും കുട്ടികളുമടക്കം 8 പേര്‍ മരിച്ചു

റഷ്യയിലെ കസാന്‍ നഗരത്തില്‍ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ 8 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യയെകുറിച്ച് ഇനിയും വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ടാറ്റര്‍സ്താന്‍ റിപ്പബ്ലിക്കിലാണ് കസാന്‍ നഗരം. കൗമാരക്കാരായ രണ്ടുകുട്ടികളാണ് വെടിയുതിര്‍ത്തെന്നാണ് പ്രാഥമികവിവരം. വെടിവെയ്പ്പിന്റേതെന്ന് കരുതുന്ന ഒരു വീഡിയോ റഷ്യന്‍ വാര്‍ത്താ ഏജന്‍സി പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ സ്‌കൂളിന്റെമൂന്നാം നിലയില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെടാന്‍ താഴേക്ക് ചാടുന്ന രംഗുമുണ്ട്.

ആക്രമണത്തെ രാജ്യത്തെ വലിയദുരന്തമെന്നാണ് ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിനിഖാനോവ് പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top