Section

malabari-logo-mobile

പുടിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊല്ലാന്‍ യുക്രൈന്‍ ശ്രമിച്ചെന്ന് റഷ്യ

HIGHLIGHTS : Russia says Ukraine tried to kill Putin through drone attack

മോസ്‌കോ: വ്‌ലാദിമിര്‍ പുടിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ യുക്രൈന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് റഷ്യയുടെ ആരോപണം. രണ്ട് ഡ്രോണുകള്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതി ആക്രമിക്കാന്‍ ശ്രമിച്ചു. പ്രതിരോധ സേന ആക്രമണം വിഫലമാക്കിയെന്നും റഷ്യ അവകാശപ്പെട്ടു.

പ്രസിഡന്റും ഔദ്യോഗികവസതിയായ ക്രെംലിന്‍ കൊട്ടാരവും പൂര്‍ണ്ണ സുരക്ഷിതമാണ്. ആസൂത്രിത ഭീകരാക്രമണമാണ് യുക്രൈന്‍ നടത്തിയതെന്നും റഷ്യ ആരോപിച്ചു. ആക്രമണത്തിന്റേതെന്ന് സൂചിപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

sameeksha-malabarinews

ഇന്നലെ രാത്രി, കീവ് ക്രെംലിന്‍ കൊട്ടാരത്തിന് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചു. രണ്ട് ആളില്ലാ വിമാനങ്ങള്‍ ക്രെംലിന്‍ ലക്ഷ്യമാക്കി എത്തി. സൈന്യവും പ്രത്യേക സേനകളും സമയബന്ധിതമായി സ്വീകരിച്ച നടപടികളുടെ ഫലമായി വിമാനങ്ങള്‍ നിഷ്‌ക്രിയമാക്കി” പുടിന്റെ ഓഫീസ് പറഞ്ഞു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. യുക്രൈന്‍ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റിന് പരിക്കേറ്റിട്ടില്ല,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

മോസ്‌കോയില്‍ ഡ്രോണ്‍ വിക്ഷേപണം നിരോധിച്ചു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഡ്രോണുകളെ മാത്രമേ നിരോധനത്തില്‍ നിന്ന് ഒഴിവാക്കുകയുള്ളു എന്നും മോസ്‌കോ മേയര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!