തിരൂരങ്ങാടി: വീട്ടിലെ പറമ്പില്‍ തേങ്ങയിടുന്നതിനിടെ തലയില്‍ വീണ് മോനിയേല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം പടിക്കല്‍ സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ സഫീറിന് (25) പരിക്കേറ്റു. ഇത് കണ്ട് പേടിച്ച് തേങ്ങയിടാന്‍ കയറിയ വെളിമുക്ക് പാലക്കല്‍ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദ് (38) തെങ്ങില്‍ നിന്നും വീണു പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സഫീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ രാവിലെ 7.30 നാണ് സംഭവം. മൂന്നിയൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറാണ് നൗഷാദ്. മറ്റ് സമയങ്ങളില്‍ തേങ്ങയിടുന്നതിനും പോകാറുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




