HIGHLIGHTS : Cristiano Ronaldo in earnings; Messi is second
വാഷിങ്ടണ്‍: പ്രായം മുപ്പത്തെട്ടായെങ്കിലും കായികലോകത്തെ അതിസമ്പന്നന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. ഈ വര്‍ഷം ഏറ്റവും വരുമാനമുണ്ടാക്കിയ കായികതാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റനാണെന്നാണ് ഫോബ്സിന്റെ കണ്ടെത്തല്‍. 1112 കോടി രൂപയാണ് റൊണാള്‍ഡോ സമ്പാദിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറിലേക്ക് ചേക്കേറിയതാണ് മുന്നേറ്റക്കാരന് നേട്ടമുണ്ടാക്കിയത്. 1800 കോടിയോളം രൂപയ്ക്കാണ് സൗദി ക്ലബ് റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് പട്ടികയില്‍ രണ്ടാമന്‍. 1063 കോടി രൂപയാണ് മെസി കഴിഞ്ഞവര്‍ഷം സമ്പാദിച്ചത്. ഫ്രഞ്ച് മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപ്പെ (981 കോടി രൂപ) മൂന്നാമതുണ്ട്. അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം ലെബ്രോണ്‍ ജയിംസും (977 കോടി രൂപ) മെക്സിക്കന്‍ ബോക്സര്‍ കനെലൊ അല്‍വാരെസുമാണ് (900 കോടി രൂപ) തൊട്ടടുത്ത സ്ഥാനങ്ങളില്‍. വിരമിച്ചിട്ടും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആദ്യ പത്തിലുള്‍പ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു