ജന്തര്‍ മന്തറില്‍ സംഘര്‍ഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ ഏറ്റുമുട്ടി

ദില്ലി: റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ഗുസ്തിതാരങ്ങള്‍ സമരം ചെയ്യുന്ന ജന്തര്‍ മന്തറില്‍ സംഘര്‍ഷം. പൊലീസും ഗുസ്തി താരങ്ങളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സമരവേദിയിലേക്ക് കിടക്കകള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്.

രണ്ട് ഗുസ്തി താരങ്ങളുടെ തലയ്ക്ക് പരിക്കേറ്റു. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതിയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് നേരത്തെ തന്നെ താരങ്ങള്‍ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് കിടക്കകളുമായി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നു. ആറുമണിക്ക് ശേഷം ജന്തര്‍ മന്തറിലേക്ക് പുറത്തുനിന്നും ആളുകള്‍ക്ക് പ്രവേശനമില്ല. ആം ആദ്മി പാര്‍ട്ടി നേതാക്കളെ അകത്തേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസ് മര്‍ദ്ദിച്ചെന്നാണ് ഗുസ്തിതാരങ്ങള്‍ പറയുന്നത്. ജനങ്ങളുടെ പിന്തുണ വേണം എന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യം ഒന്നടങ്കം തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അവര്‍ പറഞ്ഞു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top