Section

malabari-logo-mobile

യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങി; വ്യാപക സ്‌ഫോടനങ്ങള്‍; ശക്തമായി അപലപിച്ച് യു. എസ്; ജനതയെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് റഷ്യ

HIGHLIGHTS : Russia launches offensive; Widespread bombings in Ukraine; Strongly condemned U.S. S; Russia says the attack is to protect the people

യുക്രൈനെതിരെ റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണ്‍ബാസ്‌കില്‍ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികള്‍. രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യുദ്ധഭീതിയില്‍ യുക്രൈനില്‍ നിന്നും രക്ഷപ്പെടാനായി ആയിരക്കണക്കിന് പേര്‍ വിമാനത്താവളത്തിലെത്തിയിട്ടണ്ടെന്നാണ് വിവരം.

റഷ്യന്‍ പ്രസിഡന്റ വ്‌ളാഡ്മിര്‍ പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുക്രൈനിലെ വിവിധ നഗരങ്ങളിലും തുറമുഖങ്ങളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ വിവിധ നഗരങ്ങളില്‍ റഷ്യന്‍ വ്യോമസേന ആക്രമണം നടത്തുന്നതായി യുക്രൈന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തലസ്ഥാനമായ കീവ് അടക്കം ഇതുവരെ പത്ത് നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

യാതൊരു വിധ പ്രകോപനവുമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണം ന്യായീകരിക്കാനാകാത്തതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരെ റഷ്യ നടത്തിയ അന്യായമായ സൈനിക നടപടി കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അറിയിച്ചു.

അതേസമയം യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചര്‍ച്ച നടന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചതെന്നും വംശഹത്യയില്‍ നിന്നും യുക്രൈന്‍ ജനതയെ രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും രക്ഷാസമിതിയിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി.

യുക്രൈനെതിരെ സൈനിക നടപടി അനിവാര്യമായിരിക്കുന്നുവെന്നാണ് പുടിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് യുക്രൈന് പുടിന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്‌റെ താക്കീത്. യുദ്ധത്തില്‍ പുറംകക്ഷികള്‍ ഇടപെടരുതെന്നും എതിര്‍ത്തുനില്‍ക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്ിമിര്‍ പുടിന്‍ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!