നിര്‍ണായക മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

Photo: https://twitter.com/IndSuperLeague

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയോട് 2-1 ന് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. വാശിയേറിയ പോരാട്ടത്തില്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെ(28), ജാവിയര്‍ സിവെരിയോ(87) എന്നിവരാണു ഹൈദരാബാദിനുവേണ്ടി ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി പകരക്കാരനായി ഇറങ്ങിയ വിന്‍സി ബരെറ്റോ (95) അശ്വാസ ഗോള്‍ നേടി.

ജയത്തോടെ സീസണില്‍ പ്ലേ ഓഫ് നേടുന്ന ആദ്യ ടീമായി ഹൈദരാബാദ്. 18 മത്സരങ്ങളില്‍നിന്ന് ഹൈദരാബാദിന് ്‌ര5 പോയിന്റുണ്ട്. 17 മതസ്രങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 27 പോയിന്റുമായി അഞ്ചാമതാണ്. കഴിഞ്ഞ മത്സരത്തില്‍ ഡഗ്ഔട്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നടപടി നേരിട്ട ഹോസെ പെരേര ഡയസ് ഹൈദരാബാദിനെതിരെ ഇറങ്ങിയില്ല.

ഭൂട്ടാന്‍ താരം ചെഞ്ചോ ഗ്യെറ്റസെന്‍-അല്‍വാരോ വാസ്‌കേസ് സഖ്യമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ നിര. ഇരു പകുതികളിലായി 19ഓളം ഷോട്ടുകള്‍ ബ്ലാസ്‌റ്റേഴ്‌സ് പായിച്ചെങ്കിലും ഗോള്‍ നേടാനായത് അവസാനമിനിറ്റില്‍ മാത്രം. യുവതാരം ജീക്‌സന്‍ സിങ് കളിക്കാന്‍ ഇറങ്ങാത്തതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി

Share news
error: Content is protected !!
Scroll to Top