Section

malabari-logo-mobile

ബി. ആര്‍ അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍എസ്എസ് ചിന്തകന്‍ ആര്‍.ബി.വി.എസ്. മണിയന്‍ ചെന്നൈയില്‍ അറസ്റ്റില്‍

HIGHLIGHTS : RSS thinker RBVS Maniyan arrested in Chennai for insulting BR Ambedkar.

ചെന്നൈ : ഭരണഘടനാ ശില്‍പ്പി ബി. ആര്‍ അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍ എസ് എസ് ചിന്തകന്‍ ആര്‍.ബി.വി.എസ് മണിയനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം. വി എച്ച് പി മുന്‍ തമിഴ്‌നാട് വൈസ് പ്രസിഡന്റാണ് ആര്‍.ബി.വി.എസ്. മണിയന്റെ അംബേദ്ക്കര്‍ വിരുദ്ധ അധിക്ഷേപ പ്രബാഷണം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടത്.

”ഭരണഘടനയ്ക്ക് വേണ്ടി സംഭാവന ചെയ്ത വ്യക്തിയായി അംബേദ്ക്കറിനെ കാണരുത്. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്ക്കര്‍ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്ക്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടനയില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമല്ല. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്. ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം”. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ചെന്നൈ പൊലീസിന്റെ നടപടി. അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തിന്മേലാണ് അറസ്റ്റെന്ന് ചെന്നൈ പൊലീസും സ്ഥിരീകരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!