Section

malabari-logo-mobile

ഹിന്ദുക്കള്‍ക്ക്‌ പുതിയൊരു ന്യു ഇയര്‍ ദിനവുമായി ആര്‍എസ്‌എസ്‌

HIGHLIGHTS : ലഖ്‌നൗ: നിലവില്‍ കൊണ്ടാടുന്ന പുതുവല്‍സരദിനം ഭാരതീയമല്ലെന്നും ഹിന്ദു പുതുവല്‍സരദിനമായി 'വിക്രംസാംവദ്‌' ആഘോഷിക്കാനും ആര്‍എസ്‌എസ്‌ ആഹ്വാനം. ആ ദിവസത്തി...

RSS-L-ptiലഖ്‌നൗ: നിലവില്‍ കൊണ്ടാടുന്ന പുതുവല്‍സരദിനം ഭാരതീയമല്ലെന്നും ഹിന്ദു പുതുവല്‍സരദിനമായി ‘വിക്രംസാംവദ്‌’ ആഘോഷിക്കാനും ആര്‍എസ്‌എസ്‌ ആഹ്വാനം. ആ ദിവസത്തില്‍ ആഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ഓം ആലേഖനം ചെയ്‌ത കൊടി ഉയര്‍ത്താനും വിളക്കുകള്‍ കത്തിക്കാനുമാണ്‌ നിര്‍ദ്ദേശം.

ഈ വര്‍ഷത്തില്‍ മാര്‍ച്ച്‌ 21ആയിരിക്കും ആര്‍എസ്‌എസ്സിന്റെ പുതുവല്‍സരദിനം. മാര്‍ച്ച്‌ 28ന്‌ വിഎച്ച്‌പി ലഖനൗവില്‍ നടത്തുന്ന ശ്രീരാമനവമി മഹോത്സവത്തിലായിരിക്കും ഇതി്‌ന്റെ പ്രഖ്യാപനമുണ്ടാകുക.
ബിസി 56 ല്‍ ഉജ്ജയിനിയിലെ ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്റെ വിജയദിനത്തെ അനുസ്‌മരിക്കുന്നതാണത്രെ വിക്രം സാംവദ്‌. അക്കാലത്ത്‌ പരമ്പരാഗതമായി ഉപയോഗിച്ച കലണ്ടറിനെ ആധാരമാക്കിയാണ്‌ ഈ പുതവല്‍സരദിനം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!