Section

malabari-logo-mobile

സൗദിയില്‍ നിതാഖത്‌ വേട്ട: ആയിരങ്ങള്‍ പിടിയില്‍

HIGHLIGHTS : റിയാദ്‌: അനധികൃത തൊഴിലാളികള്‍ക്കായി സൗദി അറേബ്യയില്‍ നടത്തുന്ന രണ്ടാംഘട്ട പരിശോധന കര്‍ശനമാക്കിയതോടെ ആയിരക്കണക്കിന്‌ പ്രവാസികള്‍ പിടിയിലായി. മദീന, ത...

downloadറിയാദ്‌: അനധികൃത തൊഴിലാളികള്‍ക്കായി സൗദി അറേബ്യയില്‍ നടത്തുന്ന രണ്ടാംഘട്ട പരിശോധന കര്‍ശനമാക്കിയതോടെ ആയിരക്കണക്കിന്‌ പ്രവാസികള്‍ പിടിയിലായി. മദീന, തബൂക്ക,്‌ ജിദ്ദ മേഖലകളില്‍ നിന്ന്‌ മാത്രം 4200 അനധികൃത തൊഴിലാളികളെ അറസ്റ്റ്‌ ചെയ്‌തു. ഷോപ്പിങ്ങ്‌ മാളുകള്‍ , ചെറിയ ചായക്കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളിലാണ്‌ പ്രധാനമായും പരിശോധന നടന്നത്‌. പോലീസ്‌ ചെക്ക്‌ പോയന്റുകളിലും പലരും കുടുങ്ങി. ഇവരെ അവരവരുടെ നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിനായി മന്ത്രാലയങ്ങള്‍ ഒരുക്കിയ നാടുകകടത്തല്‍ കേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

ഈയാഴ്‌ചയില്‍ മദീനയിലാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ പിടികൂടിയത്‌. 2853 വിദേശകളാണ്‌ ഇവിടെ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. തൊഴി്‌ല്‍ ആഭ്യന്തര മന്ത്രാലയങ്ങളാണ്‌ റെയിഡിന്‌ നേതൃത്വം നല്‍കുന്നത്‌ അവസാനഘട്ടത്തില്‍ വീടുകളിലും റെയ്‌ഡ്‌ നടക്കുമെന്ന്‌ സര്‍ക്കാര്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്‌. നിയമവിരുദ്ധതൊഴിലാളികളെ മാത്രമല്ല. അവര്‍ക്ക്‌ അഭയം നല്‍കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പദ്ധതിയുണ്ട്‌. അനധികൃതതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക ്‌ ഒരു ലക്ഷം റിയാല്‍ വരെ പിഴയീടാക്കുമെന്നും അറിയിച്ചിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!